ഹിജ്റ രണ്ടാം വര്‍ഷം ശഹബാന്‍ മാസത്തിലാണ് "റമദാന്‍ നോമ്പ് " നിര്‍ബന്ധമാക്കപ്പെട്ടത്. അതിനു മുമ്പ് മുഹറം പത്തിന് നോമ്പ് നിര്‍ബന്ധമാക്കിയിരുന്നെങ്കിലും പിന്നീട് സുന്നത്തായി മാറ്റുകയായിരുന്നു.
പ്രായപൂര്‍ത്തിയും ബുദ്ധിയും ശുദ്ധിയുമുള്ള എല്ലാ മുസ്ലിമുകള്‍ക്കും നോമ്പ് നിര്‍ബന്ധമാണ്.
കുട്ടികള്‍ക്ക് നോമ്പ് നിര്‍ബന്ധമില്ലെങ്കിലും രക്ഷിതാക്കള്‍ അവരെ നോമ്പ് എടുക്കുന്നതിനു പ്രാപ്തനാക്കേണ്ടാതാണ്. ഏഴു വയസ്സായ കുട്ടിയോട് നോമ്പ് എടുക്കാന്‍ കല്‍പ്പിക്കുകയും പത്ത് വയസ്സായാല്‍ നോമ്പ് എടുക്കാന്‍ വിസമ്മതിക്കുന്ന പക്ഷം തല്ലുകയും ചെയ്യണം.
സ്ത്രീകള്‍ക്ക് ആര്‍ത്തവ കാലങ്ങളില്‍ നോമ്പ് എടുക്കല്‍ നിഷിദ്ധമാണ്. ( എന്നാല്‍ ആ ദിവസങ്ങളിലെ നോമ്പ് പിന്നീട് എടുത്തു വീട്ടണം).
ഭ്രാന്തുള്ളവര്‍ക്ക് ( ബുദ്ധി ഇല്ലെന്ന കാരണത്താല്‍ ) നോമ്പ് നിര്‍ബന്ധമില്ല.
അനുവദനീയമായ ദൂരയാത്രയില്‍ ( 82 മൈല്‍ ദൂരത്തിലധികം ) ഏര്‍പ്പെട്ടവര്‍ക്ക് നോമ്പ് നിര്‍ബന്ധമില്ല. ( എന്നാലും ആ ഘട്ടത്തിലും നോമ്പ് ഉപേക്ഷിക്കാതിരിക്കുന്നതാണ് ഉത്തമം. നോമ്പ് എടുക്കാത്തവര്‍ പിന്നീടത് വിട്ടണം ).
രോഗികള്‍ക്ക് ബുദ്ധിമുട്ടെങ്കില്‍ നോമ്പ് ഉപേക്ഷിക്കല്‍ അനുവദനീയമാണ്. പക്ഷേ പിന്നീടത് ഖളാഹ് വീട്ടണം. മാറാരോഗമോ, പ്രായാധിക്യമോ മൂലം അസഹ്യമായ ബുദ്ധിമുട്ടുണ്ടെങ്കില്‍ നോമ്പ് ഉപേക്ഷിക്കുകയും പകരം ഓരോ നോമ്പിനും ഒരു മുദ്ദ അരി ( 800 മില്ലി ഗ്രാം ) ദാനം നല്‍കണം. ഒരു മുദ്ദ അരി ഒന്നിലധികം പേര്‍ക്ക് വീതിച്ച് നല്‍കരുത്. അരി ഉപയോഗിക്കാത്ത നാട്ടില്‍, സര്‍വ്വ സാധാരണയായി ഉപയോഗിക്കുന്ന ഭക്ഷ്യ ധാന്യമാണ് കൊടുക്കേണ്ടത്.
ഗര്‍ഭിണികളും മുലയൂട്ടുന്നവരും സ്വന്തം ശരീരത്തിനോ, ശിശുവിനോ, രണ്ടു പേര്‍ക്കും കൂടിയോ ബുദ്ധിമുട്ടുണ്ടാകുമെന്ന് തോന്നിയാല്‍ ( ജീവനോ നഷ്ട്ടപ്പെട്ടുമെന്നോ മറ്റോ ) നോമ്പ് ഉപേക്ഷിക്കാവുന്നതാണ്. പിന്നീടത് ഖളാഹ് വീട്ടിയാല്‍ മതിയാകും. കുട്ടിയുടെ മാത്രം കാര്യത്തിനാണ് നോമ്പ് ഉപേക്ഷിച്ചതെങ്കില്‍ ഖളാഹ് വീട്ടുന്നതിനു പുറമേ ഒരു മുദ്ദ അരി ദാനം നല്‍കേണ്ടതാണ്.
No comments:
Post a Comment